നിയന്ത്രണം വിട്ട ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു
1532017
Tuesday, March 11, 2025 11:21 PM IST
ചവറ : ദേശീയപാതയില്‍ നിയന്ത്രണം വിട്ട ബൈക്ക് ടാങ്കര്‍ ലോറിയിലിടിച്ച് ബൈക്ക് യാത്രികന് മരിച്ചു.മുഖത്തല ഉറുമണ്ണ ചിറ്റിലക്കാട്ട് സജീവ് ഭവനത്തില്‍ സജീവ് (40)ആണ് മരിച്ചത്. ചവറ നല്ലേഴ്ത്ത് മുക്കിന് സമീപം വെച്ചായിരുന്നു അപകടം.
ശങ്കരമംഗലത്തേക്ക് വരുന്നതിനിടയില്‍ എതിരെ വന്ന കാറുമായി ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് ലോറിയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ഇദ്ദേഹത്തെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും വിദഗ്ധ ചികിത്സക്കായി ജില്ലാ ആശുപത്രിയിലും എത്തിച്ച് ചികിത്സ നടത്തി വരുന്നതിനിടയില്‍ സജീവ് മരിച്ചു.
ആശാരിപ്പണി ചെയ്ത് വന്ന സജീവ് ജോലിയുമായി ബന്ധപ്പെട്ട പണിയായുധങ്ങള്‍ എടുക്കുന്നതിനായി ശങ്കരമംഗലത്തേക്ക് വരുന്നതിനിടയിലായിരുന്നു അപകടം. ഭാര്യ : അമ്മു.മക്കള്‍ : അതുല്‍, അജല്‍, അര്‍ണവ്.