കരവാളൂർ പൊയ്കയിൽ കുടുംബസംഗമം
1531925
Tuesday, March 11, 2025 6:53 AM IST
പുനലൂർ: കരവാളൂർ പഞ്ചായത്തിലെ പൊയ്കയിൽ വാർഡ് കുടുംബ സംഗമം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വിജയകുമാർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് അയ്യൂബ് വെഞ്ചേമ്പ്, ദളിത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് വെഞ്ചേമ്പ് സുരേന്ദ്രൻ, ബ്ലോക്ക് ഭാരവാഹികളായ സി.കെ. പുഷ്പരാജൻ, അഡ്വ. ജിഷാ മുരളി, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ സരസ്വതി പ്രകാശ്, മണ്ഡലം പ്രസിഡന്റ് വത്സമ്മ ചെറിയാൻ, ബ്ലോക്ക് സെക്രട്ടറി ഡെയ്സി മോൾ, പഞ്ചായത്ത് അംഗം എ. ഗോപി, ഷാജി മത്തായി, ടെൻസൻ, തങ്കച്ചൻ, വാർഡ് മെമ്പർ ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോർജുകുട്ടി അധ്യക്ഷത വഹിച്ചു. സിംഗപ്പൂരിൽ നടന്ന കരാട്ടെ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനം നേടിയ ആതിര, അങ്കണവാടി ധ്യാപിക തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.