പുതിയകാവ് പൊങ്കാല 14 ന്
1531926
Tuesday, March 11, 2025 6:53 AM IST
കൊല്ലം: പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല 14 ന് രാവിലെ 10-ന് നടക്കും.
ക്ഷേത്രം മേൽശാന്തി എൻ. ബാലമുരളി ഭണ്ഡാര അടുപ്പിൽ അഗ്നി പകരും. പൊങ്കാല നടത്തിപ്പിന്റെ ക്രമീകരണത്തിനായി നഗര പ്രദേശത്തെ 50 ബ്ലോക്കുകളായി തിരിച്ച് 500 പുരുഷ വോളണ്ടിയർമാരെയും 300 വനിതാ പ്രവർത്തകരെയും ഏർപ്പെടുത്തും.
ആരോഗ്യ വകുപ്പ്, പോലീസ്, ജല അഥോറിറ്റി, കോർപ്പറേഷൻ, ഫയർഫോഴ്സ്, ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രികൾ എന്നിവയുടെ സേവനം പൊങ്കാലയുമായി ബന്ധപ്പെട്ട് ഉണ്ടാകും.
പൊങ്കാല കമ്മിറ്റി ചെയർപേഴ്സൺ ഡോ. മഞ്ജു പ്രതാപ്, പ്രസിഡന്റ് ഡോ. ജി. മോഹൻ, സെക്രട്ടറി എൻ.എസ്. ഗിരീഷ് ബാബു, ട്രഷറർ എ. സുന്ദരേശ് പൈ, കമ്മിറ്റി അംഗം എസ്. പ്രേം ലാൽ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.