ആശാ വർക്കർമാരുടെ അവകാശങ്ങൾ സംരക്ഷിക്കണം: ഐഎൻടിയുസി
1531914
Tuesday, March 11, 2025 6:43 AM IST
ചവറ: ആശാ വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സിവിൽ സ്റ്റേഷൻ മാർച്ച് യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് ജോസ് വിമൽരാജ് അധ്യക്ഷനായി. ആർ. ജയകുമാർ, ചവറ ഹരീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയലക്ഷ്മി, പന്മന ബാലകൃഷ്ണൻ, സുമി, ഷമീർ പൂതക്കുളം, സെബാസ്റ്റ്യൻ അംബ്രോസ്, പ്രസന്നൻ ഉണ്ണിത്താൻ, നിസാർ മേക്കാടൻ, വസന്തകുമാർ, പ്രശാന്ത് പൊന്മന, ഗിരിജ. എസ്. പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.