ഗുണ്ടാ ലിസ്റ്റിലുളളയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
1532016
Tuesday, March 11, 2025 11:21 PM IST
കടയ്ക്കല്‍ : ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ കാറ്റാടിമൂട് രമ്യാഭവനില്‍ കത്തി രാജു എന്നറിയപ്പെടുന്ന രാജു (60) നെയാണ് വീടിന് സമീപം ഉളള റബർ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാവിലെ മുതൽ രാജുവിനെ കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയിൽ കാണുന്നത്.
വധശ്രമം ഉൾപ്പെ ടെഅഞ്ചോളം കേസുകളില്‍ പ്രതിയാണ് രാജു. കഴിഞ്ഞദിവസം കടയ്ക്കൽ തിരുവാതിര കാണാനെത്തിയ കാറ്റാടി മൂട് സ്വദേശി ശിവപ്രസാദിനെ രാജു കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. പ്രസാദിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് ഇയാള്‍ക്കായി അന്വേഷണം തുടരവേയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മേല്‍നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി .അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കടയ്ക്കല്‍ പോലീസ് പറഞ്ഞു .