ആശാ വർക്കർമാർ കോർപറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി
1531920
Tuesday, March 11, 2025 6:43 AM IST
കൊല്ലം: ആശാ വർക്കർമാരെ ശമ്പള വർധനവോടെ സ്ഥിരപ്പെടുത്തണമെന്ന് ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്.
ആശാ വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലം, ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റികൾ കൊല്ലം കോർപറേഷന് മുന്നിൽ നടത്തിയ ധർണയിൽ ഐഎൻടിയുസി ജില്ലാ ട്രഷറർ അൻസർ അസീസ് അധ്യക്ഷത വഹിച്ചു.
ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡനന്റു മാരായ എച്ച്. അബ്ദുൽ റഹുമാൻ, വടക്കേവിള ശശി, ഒ. ബി. രാജേഷ്, ഐ എൻ ടി യു സി ജില്ലാ ജന. സെക്രട്ടറിമാരായ എസ്. നാസറുദ്ദീൻ, ബി. ശങ്കരനാരായണപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.