നഴ്സസ് യൂണിയൻ വനിതാ ദിനാചരണം
1531917
Tuesday, March 11, 2025 6:43 AM IST
പാരിപ്പള്ളി: ഗവ.മെഡിക്കൽ കോളജിൽ കേരള ഗവ. നഴ്സസ് യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ ദിനാചാരണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് റിനി .എസ്. അധ്യക്ഷയായിരുന്നു.
സംസ്ഥാന ട്രഷറർ ഷീബ ഉദ്ഘാടനം ചെയ്തു. ആതുര ശുശ്രൂഷാ രംഗത്തുള്ള വനിതാ പ്രതിഭകളായ റിട്ട. ജില്ലാ നഴ്സിംഗ് ഓഫീസർ ഷർമിള, പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ഗിരിജ, ജില്ലാ ആശുപത്രി ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് പ്രശോഭ എന്നിവരെ ആദരിച്ചു.
വിദ്യാർഥികൾക്കുള്ള ക്വിസ് മത്സരത്തിൽ വിഎൻഎസ്എസ് കോളജ് ഓഫ് നഴ്സിംഗ് ഒന്നും രണ്ടും സ്ഥാനങ്ങളും, എൻഎസ് കോളജ് ഓഫ് നഴ്സിംഗ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജീവനക്കാർക്കുള്ള മത്സരത്തിൽ കോന്നി ഗവ. മെഡിക്കൽ കോളജിലെ അരുൺ, കൊല്ലം ഗവ. മെഡിക്കൽ കോളജിലെ ജിജി എന്നിവർ ഒന്നാം സ്ഥാനവും, ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് രണ്ടാം സ്ഥാനവും, കൊല്ലം ഗവ. മെഡിക്കൽ കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൊല്ലം ഇഎസ്ഐ ആശുപത്രിലെ നഴ്സിംഗ് ഓഫീസർ ഡോ. ഷൈജ കുമാരി ക്വിസ് മത്സരങ്ങൾക്ക് നേതൃത്വം നൽകി.
തുടർന്ന് നടന്ന സ്ത്രീജന്യ കാൻസർ പ്രതിരോധ ബോധവത്കരണ ക്ലാസിന് പാരിപ്പള്ളി മെഡിക്കൽ കോളജ് അസി. പ്രഫ.ഡോ. ആശ നേതൃത്വം കൊടുത്തു.