മഹിളാസംഘം ഭാരവാഹികൾ
1531915
Tuesday, March 11, 2025 6:43 AM IST
കൊല്ലം: റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയുടെ വനിതാ വിഭാഗമായ യുണൈറ്റഡ് മഹിളാസംഘത്തിന്റെ ദേശീയ പ്രസിഡന്റായി ഛായി റോയി (ബംഗാൾ), ജനറൽ സെക്രട്ടറിയായി കെ. സിസിലി ( കേരളം ) എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി സർവാണി ഭട്ടചാരിയ ( ബംഗാൾ ), കാമാക്ഷി ( തമിഴ്നാട് ), രാജലക്ഷ്മി ( കേരളം), എന്നിവരെയും അസിസ്റ്റന്റ് സെക്രട്ടറിമാരായി മുംതാസ് ( കേരളം), മേഘ സെൽവരാജ് ( തമിഴ്നാട് ), ഹരിപ്രിയ ഗാംഗുലി ( ഡൽഹി ) എന്നിവരെയും തെരഞ്ഞെടുത്തു.
ഡൽഹിയിൽ എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ വസതിയിൽ കെ. സിസിലിയുടെ അധ്യക്ഷതയിൽ പാർട്ടി അഖിലേന്ത്യാ സെക്രട്ടറി മനോജ് ഭട്ടചാരിയ ഉദ്ഘാടനം ചെയ്തു. ഛായി റോയ് (ബംഗാൾ), സർവാണി ഭട്ടജാരിയ (ബംഗാൾ ), കാമാക്ഷി ( തമിഴ്നാട് ), സി. രാജലക്ഷ്മി ( കേരള ), ഹരിപ്രിയ ഗാംഗുലി (ഡൽഹി ) എന്നിവർ പ്രസംഗിച്ചു. ജനറൽ കമ്മിറ്റിയിൽ കേരളത്തിൽ നിന്ന് ലീലാമ്മ, രാജി, മെർലിൻ, അമ്മിണി വർഗീസ്, ആരിഫാ, മിനിമോൾ, ലൈലാ സലാഹുദ്ദീൻ എന്നിവരെ തെരഞ്ഞെടുത്തു. പാർട്ടി നേതാക്കളായ ഷിബുബേബിജോൺ, എ.എ. അസീസ്, എൻ.കെ. പ്രേമചന്ദ്രൻ എംപി എന്നിവരും പങ്കെടുത്തു.