പെരുമ്പുഴ മാർ ഗ്രിഗോറിയോസ് യുപി സ്കൂൾ വാർഷികം
1531288
Sunday, March 9, 2025 5:44 AM IST
പെരുമ്പുഴ: എംജി യുപി സ്കൂൾ നിർമിച്ച നവതി കവാട ഉദ്ഘാടനവും കൂദാശ കർമവും മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് നിർവഹിച്ചു. തുടർന്ന് നടന്ന വാർഷിക പൊതുയോഗവും യാത്രയയപ്പ് സമ്മേളനവും പി.സി.വിഷ്ണു നാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്യോസ് അധ്യക്ഷത വഹിച്ചു.
കുട്ടികൾക്കുള്ള എൻഡോവ്മെന്റ് വിതരണം ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഡി. അഭിലാഷ് നിർവഹിച്ചു. മാഗസിൻ പ്രകാശനം കുണ്ടറ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ റസിയ ബീവി നിർവഹിച്ചു. മാവേലിക്കര എംഎസ് സി സ്കൂൾ കറസ്പോണ്ടന്റ് ഫാ. ഡാനിയേൽ തെക്കേടത്ത് ഹെഡ്മാസ്റ്റർ കുര്യൻ ചാക്കോ, അധ്യാപിക അനിതകുമാരി എന്നിവരെ അനുമോദിച്ചു.
ഇളമ്പള്ളൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എം. സെയ്ഫുദീൻ, വാർഡ് മെമ്പർ ദീപു ജേക്കബ്, പൂർവ വിദ്യാർഥി പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, ബിആർസി ട്രെയിനർ രേണുക ദേവിയമ്മ, സുജ, ശ്രീകല, വിഷ്ണു എന്നിവർ പ്രസംഗിച്ചു. നീതുമോൾ, മോളിക്കുട്ടി,എബിലി ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.