ലോക വനിതാദിനം ആചരിച്ചു
1531668
Monday, March 10, 2025 6:37 AM IST
കൊല്ലം: കേരള സൗഹൃദ വേദി കൊല്ലം അഭയ കേന്ദ്രത്തിൽ സംഘടിപ്പിച്ച വനിതാ ദിനത്തോടനുബന്ധിച്ചുള്ള വനിതാ സന്ധ്യ ഫാ. ബിനു തോമസ് ഉദ്ഘാടനം ചെയ്തു. കേരള സൗഹൃദവേദി സംസ്ഥാന ജനറൽ സെക്രട്ടറി സാബു അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഗാന്ധി പീസ് ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ എസ്. പ്രദീപ് കുമാർ വനിതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന ചീഫ് കോ ഓർഡിനേറ്റർ ജേക്കബ് മുണ്ടപ്പുളം,
കെ. കരുണാകര സ്റ്റഡി സെന്റർ ചെയർമാൻ ബി. ശങ്കരനാരായണപിള്ള, ജെ. അലക്സാണ്ടർ സ്റ്റഡീസ് സെന്റർ രക്ഷാധികാരി സിനു. പി. ജോൺസൺ, രാജീവ് ഗാന്ധി സാംസ്കാരിക സമിതി പ്രസിഡന്റ് സജീവ് പരിശവിള, അഭയ കേന്ദ്രം ഡയറക്ടർ ബെനഡിക്ട് സഫർ നോസ് എന്നിവർ പ്രസംഗിച്ചു.
പബ്ലിക് ലൈബ്രറിയിൽ
കൊട്ടാരക്കര: കിഴക്കേത്തെരുവ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന അന്താരാഷ്ട്ര വനിതാ ദിനാചരണവും ആരോഗ്യ ബോധവത്കരണ ശില്പശാലയും മേലില പഞ്ചായത്ത് പ്രസിഡന്റ് എ.ബി. ഷാജി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അഡ്വ. മാത്യൂസ്.കെ. ലൂക്ക് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഏബ്രഹാം അലക്സാണ്ടർ, പി. ബാബു, കുരികേശു, അനുരാഗ്, ജോളി, പൊന്നമ്മ അലക്സ് എന്നിവർ പ്രസംഗിച്ചു. ആരോഗ്യ ബോധവത്കരണ ശില്പശാലയിൽ ഡോ. എലിസബത്ത്. വി. ഐസക് ക്ലാസെടുത്തു.
കുണ്ടറ: കിഴക്കേ കല്ലട പഞ്ചായത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷം പ്രസിഡന്റ് കെ. ജി. ലാലി. ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജു ലോറൻസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. ലാലിയെ വൈസ് പ്രസിഡന്റ് രാജു ലോറൻസ് ആദരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ എ. സുനിൽകുമാർ പാട്ടത്തിൽ,
മെമ്പർമാരായ വിജയമ്മ, മായാദേവി, ഉമാദേവിയമ്മ, ആർ.ജി. രതീഷ്, രവീന്ദ്രൻ നായർ, സിഡിഎസ് ചെയർപേഴ്സൺ രശ്മി, അംബിക രാധാകൃഷ്ണൻ, സന്ധ്യ, ചിത്ര, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഇ.എം.ഷിബു, വിഷ്ണു എന്നിവർ പ്രസംഗിച്ചു.
മംഗളോദയം പബ്ലിക് ലൈബ്രറി
കുണ്ടറ: പുനുക്കന്നൂർ മണ്ഡലം ജംഗ്ഷൻ മംഗളോദയം ഗ്രന്ഥശാലയുടെയും വനിതാ വേദിയുടെയും ആഭിമുഖ്യത്തിൽ ലോക വനിതാ ദിനം ആചരിച്ചു. സെമിനാറിൽ വനിതാ വേദി പ്രസിഡന്റ് സിന്ധു മുരളി അധ്യക്ഷത വഹിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. സതീശൻ സെമിനാർ ഉദ്ഘാടനം ചെയ്തു.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോക്ടർ അനിൽകുമാർ വിഷയാവതരണം നടത്തി. കൊറ്റങ്കര പഞ്ചായത്ത് അംഗം ഷേർളി സത്യദേവൻ, ലൈബ്രറി പ്രസിഡന്റ് ജെ. വിജയകുമാർ, സെക്രട്ടറി എൻ. പ്രഭാകരൻപിള്ള, വനിതാ വേദി സെക്രട്ടറി ജി. സിനില, യോഗ ഇൻസ്ട്രക്ടർ എസ്.ആർ. ശ്രീജ, വി. അജിത എന്നിവർ പ്രസംഗിച്ചു.
എസ്എൻഡിപി വനിതാ സംഘം
ചാത്തന്നൂർ: എസ്എൻഡിപി യോഗം ചാത്തന്നൂർ യൂണിയൻ വനിതാ സംഘം അന്താരാഷ്ട്ര വനിതാ ദിനാചരണവും കാൻസർ ബോധവത്കണ ക്ലാസും സംഘടിപ്പിച്ചു. യൂണിയൻ കോൺഫറൻസ് ഹാളിൽ കൂടിയ യോഗം പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ചിത്ര മോഹൻദാസ് അധ്യക്ഷതയായിരുന്നു.
കാൻസർ പ്രതിരോധ ബോധവത്കരണക്ലാസ് ഡോ. ശ്രീജ. നയിച്ചു. യൂണിയൻ വനിതാ സംഘം സെക്രട്ടറി ബീനാ പ്രശാന്ത്, കേന്ദ്ര സമിതി അംഗം ഷീല വിജയൻ, കെ. വിജയകുമാർ, നടരാജൻ, ഡി. സജീവ്, കൗൺസിൽ അംഗങ്ങൾ, വനിതാ സംഘം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
പെൻഷനേഴ്സ് അസോസിയേഷൻ
ചാത്തന്നൂർ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി വനിതാദിനമാചരിച്ചു. ചാത്തന്നൂർ നെഹ്റു ഭവനിൽ നടന്ന സമ്മേളനം പരവൂർ മുനിസിപ്പൽ ചെയർ പേഴ്സൻ പി. ശ്രീജ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം നിയോജക മണ്ഡലം പ്രസിഡന്റ് പി. സുമതി അമ്മ അധ്യക്ഷത വഹിച്ചു. അഡ്വ. ആർ.എസ്. മിനി, കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. ശാന്തിനി, പി. അനിത പൂയപ്പള്ളി, മിനി അലക്സാണ്ടർ, ഓമന ഉണ്ണുണ്ണി, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അമ്പിളി എന്നിവർ പ്രസംഗിച്ചു.
നടയ്ക്കൽ ആർട്സ് ക്ലബ്
ചാത്തന്നൂർ: നടയ്ക്കൽ ഗാന്ധിജി ആർട്സ് സ്പോർട്സ് ക്ലബ് ആൻഡ് ലൈബ്രറി വനിതാവേദി വനിതാദിനം ആഘോഷിച്ചു. വാർഡ് മെമ്പർ മേഴ്സി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രജിത അധ്യക്ഷ ആയിരുന്നു. പ്രിയങ്ക, സൗമ്യ, ഗിരീഷ്കുമാർ നടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
സമുദ്രതീരത്തിൽ
കല്ലുവാതുക്കൽ: സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ വനിതാ ദിനാഘോഷവും വനിതാദിന പുരസ്കാര വിതരണവും സംഘടിപ്പിച്ചു.
സമുദ്രതീരം ഓഡിറ്റോറിയത്തിൽ കൊല്ലം എസ്എൻ കോളേജ് ഓഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. അനിത ശങ്കർ ഉദ്ഘാടനം ചെയ്തു.
സീതമ്മ വിജയൻ അധ്യക്ഷത വഹിച്ചു.നിയമവകുപ്പ് നെയ്യാറ്റിൻകര സിവിൽ ജഡ്ജി ജയകുമാർ പുരസ്കാരം വിതരണം ചെയ്തു. മോൻസി ദാസ് മുഖ്യപ്രഭാഷണം നടത്തി.
ചലച്ചിത്ര താരം സുഷമ പത്മനാഭൻ, ഡോ. കലാമണ്ഡലം മാലിനി നായർ, ശാന്ത തുളസീധരൻ, ഡോ. ദർശന, സുബൈദ, പ്രണവം ഷീല മധു തുടങ്ങിയവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
കൊല്ലം എസ്എൻ കോളജ് ഓഫ് ടെക്നോളജി വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. വിദ്യാർഥികൾ സമാഹരിച്ച ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും സമുദ്രതീരം കൂട്ടുകുടുംബത്തിലെ അച്ഛനമ്മമാർക്ക് കൈമാറി.
സമുദ്രതീരം ചെയർമാൻ റുവൽ സിംഗ്, സമുദ്ര സാംസ്കാരിക കേന്ദ്രം ചെയർമാൻ പ്ലാക്കാട് ശ്രീകുമാർ, ഡോ. ജയചന്ദ്രൻ, എസ്.ആർ. മണികണ്ഠൻ, മാമ്പള്ളി ജി.ആർ. രഘുനാഥൻ, കെ.ജി. രാജു, ശ്രീഹരി, കോട്ടാത്തല ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.