സ്കൂട്ടർ ഓട്ടോയിൽ ഇടിച്ച് ഗ്ലാസ് തുളച്ചു കയറി ഓട്ടോ ഡ്രൈവർക്ക് ദാരുണന്ത്യം
1532015
Tuesday, March 11, 2025 11:21 PM IST
കുണ്ടറ: സ്കൂട്ടർ ഓട്ടോയിൽ ഇടിച്ച് ഗ്ലാസ് മുഖത്ത് തുളച്ചുകയറി ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. ഒപ്പം ഓട്ടോയിൽ ഉണ്ടായിരുന്ന ഒമ്പതു കാരി മകൾആരാധ്യ അത്ഭുതകരമായി രക്ഷപ്പെട്ടു.
കിഴക്കേകല്ലട മുട്ടം വാർഡിൽ സരീഷ് സദനത്തിൽ സദാശിവന്റെയും സരളയുടെയും മകൻ സരീഷ് (42) ആണ് അപകടത്തിൽ പെട്ടത്. കഴിഞ്ഞ ദിവസം രാത്രി യിലായിരുന്നു സംഭവം. കുറ്റിച്ചിറ കരിക്കോട് കോളജ് ഭാഗത്ത് നിന്നും ഓടിച്ചു വന്ന കെ എൽ സീറോ 2 എ വി 37 46 നമ്പർ സ്കൂട്ടർ സരീഷ് ഓടിച്ചു വന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. കൊല്ലം തിരുമംഗലം റോഡിലൂടെ കുണ്ടറ ഭാഗത്ത് നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്നു സരീഷും ആരാധ്യ യും. സ്കൂട്ടർ യാത്രക്കാരൻ സാരമായ പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
റെയിൽവേയിൽ ജീവനക്കാരിയായ രാഖി മോളെ കൂട്ടി വരുന്നതിനായി കൊല്ലത്തേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. സദാശിവന്റെയും സരളയുടെയും മകനാണ് സരീഷ്. മക്കൾ :ആരാധ്യ, ആർദ്ര. കിളികൊല്ലൂർ പോലീസ് കേസെടുത്തു. സംസ്കാരം നടത്തി.