സിപിഎമ്മിന്റെ മാർച്ചും പ്രകടനവും: നഗരത്തില്‍ ഇന്ന് ഗതാഗത ക്രമീകരണം
1531279
Sunday, March 9, 2025 5:32 AM IST
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് മാർച്ചും പ്രകടനവും നടക്കുന്നതിനാൽ ഇന്ന് രാവിലെ 11 മുതൽ നഗരത്തിലും ദേശീയപാതയിലും വാഹനഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാൻ കൊല്ലം സിറ്റി പരിധിയില്‍ പൊലീസ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി.
ദേശീയപാത വഴി തിരുവനന്തപുരം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന ട്രെയിലറുകള്‍, ടാങ്കര്‍ ലോറികള്‍, മുതലായ ഹെവി വാഹനങ്ങളും മറ്റ് ഗുഡ്സ് വാഹനങ്ങളും കൊട്ടിയത്തു നിന്നു തിരിഞ്ഞ് കണ്ണനല്ലൂര്‍- കുണ്ടറ- ഭരണിക്കാവ് വഴി കെഎംഎംഎല്‍ ജഗ്ഷനില്‍ എത്തി യാത്ര തുടരണം.
ആലപ്പുഴ ഭാഗത്തേക്കു പോകുന്ന മറ്റു വാഹനങ്ങള്‍ മേവറത്ത് നിന്നും തിരിഞ്ഞ് അയത്തില്‍- കല്ലുംതാഴം- കടവൂര്‍ - ആല്‍ത്തറമൂട് വഴി ചവറയില്‍ എത്തി യാത്ര തുടരാം. ആലപ്പുഴ ഭാഗത്തേക്കു പോകുന്ന കൊല്ലം നഗരത്തില്‍ കൂടി പോകേണ്ടുന്ന ബസുകളും മറ്റ് ചെറിയ വാഹനങ്ങളും മേവറത്ത് നിന്ന് തിരിഞ്ഞ് പള്ളിമുക്ക്- റെയില്‍വേ ഓവര്‍ ബ്രിഡ്ജ് - കൊച്ചുപിലാംമൂട് - ബീച്ച് റോഡ്- വാടി - അമ്മച്ചിവീട് - വെള്ളയിട്ടമ്പലം ജംഗ്ഷന് വഴി കാവനാട് എത്തി യാത്ര തുടരണം.
ആലപ്പുഴ ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ആലപ്പുഴ ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ട്രെയിലറുകള്‍, ടാങ്കര്‍ ലോറികള്‍, കണ്ടെയിനറുകള്‍ മുതലായ ഹെവി വാഹനങ്ങളൂം മറ്റ് ഗുഡ്സ് വാഹനങ്ങളും ചവറ കെഎംഎംഎല്‍ ജംഗ്ഷനില്‍ തിരിഞ്ഞ് ഭരണിക്കാവ്- കുണ്ടറ- കണ്ണനല്ലൂര്‍ വഴി കൊട്ടിയത്ത് എത്തി യാത്ര തുടരണം.
തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന മറ്റു വാഹനങ്ങള്‍ ചവറ - ആല്‍ത്തറമൂട് - കടവൂര്‍ - കല്ലൂംതാഴം - അയത്തില്‍ വഴി മേവറത്ത് എത്തി യാത്ര തുടരാം.
തിരുവനന്തപുരം ഭാഗത്തേക്ക് കൊല്ലം നഗരത്തിലൂടെ കൂടി പോകേണ്ട ബസുകളും മറ്റ് ചെറിയ വാഹനങ്ങളും ആല്‍ത്തറമൂട്ടിൽ നിന്ന് തിരിഞ്ഞ് കാവനാട്- വെള്ളയിട്ടമ്പലം- അമ്മച്ചിവീട് ജംഗ്ഷന് വഴി വാടിയില്‍ എത്തി അവിടെ നിന്നും ബീച്ച് റോഡ്- കൊച്ചുപിലാംമൂട് - റെയില്‍വേ ഓവര്‍ ബ്രിഡ്ജ് - പള്ളിമുക്ക് വഴി മേവറത്ത് എത്തിയും യാത്ര തുടരാം.