ആയൂർ വൈദിക ജില്ല എംസിവൈഎം പ്രവർത്തന ഉദ്ഘാടനം
1531928
Tuesday, March 11, 2025 6:53 AM IST
ആയൂർ: എംസിവൈഎം ആയൂർ വൈദിക ജില്ലയുടെ കർമ പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം മേജർ മലങ്കര അതിരൂപത വികാരി ജനറാൾ മോൺ. ഡോ. വർക്കി ആറ്റുപുറത്ത് കോർ എപ്പിസ്കോപ്പ നിർവഹിച്ചു.
ആയൂർ വൈദിക ജില്ലാ സൺഡേ സ്കൂൾ ഡയറക്ടർ ഫാ. അനുജോസ് കുന്നിൽ ലെക്സിയോ ദിവീനാ ക്ലാസും, ആയൂർ വൈദിക ജില്ലാ എംസിഎ ഡയറക്ടർ ഫാ. അരുൺ ഏറത്തും തീം പഠന സെമിനാറും നടത്തി. ഇതോടൊപ്പം യൂണിറ്റുകളുടെ കർമ പദ്ധതി പ്രകാശനം നടന്നു.
എംസിവൈഎം ആയൂർ വൈദിക ജില്ലാ പ്രസിഡന്റ് ലിജു യോഹന്നാൻ അധ്യക്ഷത വഹിച്ചു.
വൈദിക ജില്ലാ ഡയറക്ടർ ഫാ. എബി ആറ്റുപുരയിൽ, എംസിവൈഎം മേജർ അതിഭദ്രാസന അനിമേറ്റർ സിസ്റ്റർ ഡോ. ദിവ്യാ ജോസ് ഡിഎം, മേജർ അതിഭദ്രാസന സെനറ്റ് അംഗം സോജു എൽ. ജോൺസൻ എന്നിവർ പ്രസംഗിച്ചു. ആയൂർ വൈദിക ജില്ലാ സെക്രട്ടറി ടിജോ തമ്പി സ്വാഗതം പറഞ്ഞു.