കലാകായിക മത്സരങ്ങൾ നടത്തി
1531290
Sunday, March 9, 2025 5:44 AM IST
കുളത്തൂപ്പുഴ: ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കുന്നതിന് സംസ്ഥാന നാഷണൽ സർവീസ് സ്കീം, കേരള സർക്കാർ- സാമൂഹ്യനീതി വകുപ്പുമായി സഹകരിച്ചു കുളത്തൂപ്പുഴ കടമാൻകോട് എൽ പി സ്കൂളിൽ കലാകായിക മത്സരങ്ങൾ നടത്തി.
പ്രദേശവാസികൾ, പ്രാദേശിക ക്ലബുകൾ, പഞ്ചായത്ത്, സ്കൂൾ, ഊരുകൾ എന്നിവയെ കൂട്ടിയോജിപ്പിച്ച് കലാകായിക മേള നാട്ടുകാർക്ക് ഉത്സവ ലഹരിയായി. നാഷണൽ സർവീസ് സ്കീമിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായ ആസാദ് സേനയുടെ പ്രവർത്തനവുമായി ബന്ധപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
വിദ്യാർഥികളുടെയും യുവജനങ്ങളുടെയും ഊർജം കലാകായിക ഇനങ്ങളിലേക്ക് തിരിച്ചുവിട്ട് യുവതലമുറയുടെ അഭിരുചി വളർത്തിയെടുക്കുന്നതിനു "ഇല്ലും മിനാങ്കി" എന്ന പേരിൽ പരമ്പരാഗത കലാപരിപാടികൾ അവതരിപ്പിച്ചു. കുളത്തൂപ്പുഴ പഞ്ചായത്ത് അംഗം പി.ആർ . സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ സംസ്ഥാന നാഷണൽ സർവീസ് സ്കീം ഓഫീസർ ഡോ. ആർ.എൻ.അൻസർ ഉദ്ഘാടനം ചെയ്തു.
അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്കൂളിലെ പ്രഥമ അധ്യാപിക ശ്രീലതയെ ആദരിക്കുകയും പ്രദേശത്തെ മികവാർന്ന നേട്ടങ്ങൾ കൈവരിച്ചവരെ അനുമോദിക്കുകയും ചെയ്തു. മത്സരത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ശ്രീലത, അപ്പുകുട്ടൻ കാണി, കേരള യൂണിവേഴ്സിറ്റി ജില്ലാ കോ ഓർഡിനേറ്റർ ഡോ. ഡി. ദേവിപ്രിയ, പി.എ.സജിമോൻ, എസ്. രതീഷ്,
തടിക്കാട് ഹയർ സെക്കൻഡറി സ്കൂൾ പ്രോഗ്രാം ഓഫീസർ വിന്നു വി. ദേവ്, ജി.ആശ,സ്ക്കൂൾ പ്രധാന അധ്യാപിക ശ്രീലത, അപ്പുകുട്ടൻ കാണി, സാനു ജോർജ്, രാജശേഖരൻ, വിദ്യ എന്നിവർ പ്രസംഗിച്ചു. തുടർന്ന് എൻഎസ്എസ് വോളണ്ടിയേഴ്സ് ലഹരി വിരുദ്ധ സന്ദേശം ഫ്ലാഷ് മോബിൽ കൂടി അവതരിപ്പിച്ചു. കുഴവിയോട്, കടമ്മൻകോട് എന്നിവിടങ്ങളിലെ പഠന മുറിയിലെ വിദ്യാർഥികളും പ്രദേശത്തെ മുതിർന്ന അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.