എംസിവൈഎം അഞ്ചല്‍ വൈദിക ജില്ല കര്‍മ പരിപാടി ഉദ്ഘാടനം
1531924
Tuesday, March 11, 2025 6:53 AM IST
അഞ്ചല്‍: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് (എംസിവൈഎം) അഞ്ചല്‍ വൈദിക ജില്ലയുടെ കര്‍മ പരിപാടികളുടെ ഉദ്ഘാടനം മേജര്‍ അതിരൂപത വികാരി ജനറാൾ ഫാ. തോമസ് കയ്യാലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
വൈദിക ജില്ലാ പ്രസിഡന്റ് ജോസഫ് കെവിന് ജോർജ് അധ്യക്ഷത വഹിച്ചു. വൈദിക ജില്ലാ വികാരി ഫാ. ബോവസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോഷ്വാ കൊച്ചുവിളയില്‍ പഠന ക്ലാസ് നയിച്ചു. ജില്ലാ ഡയറക്ടര്‍ ഫാ. ഏബ്രഹാം മുരുപ്പേല്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ഷെറിന് തെരേസ് ഡിഎം, വൈസ് പ്രസിഡന്റ് ലിബിന് രാജു, അര്‍പ്പിത കുഞ്ഞുമോന്, സെക്രട്ടറി ഡോണ മരിയ, ജോയിന്റ് സെക്രട്ടറി അജോ മണലില്‍, അല്‍ഫിന, ട്രഷറര്‍ സിറിള്‍ അനി തോമസ്, അനീറ്റ ലൈജു, മെറിന് ജോണ്‍, ജോയല്‍ ജോണ്സണ്, ലയ മറിയം രാജു, ആന്റോ ജോര്‍ജ്, മോബിന് മോനച്ചന് എന്നിവര്‍ പ്രസംഗിച്ചു.