സിപിഐ നേതാവ് കെ. ബാലകൃഷ്ണനെ അനുസ്മരിച്ചു
1531284
Sunday, March 9, 2025 5:43 AM IST
ചാത്തന്നൂർ: കഴിഞ്ഞ ദിവസം അന്തരിച്ച സിപിഐയുടെ മുതിർന്ന നേതാവ് കെ. ബാലകൃഷ്ണനെ അനുസ്മരിച്ചു. ബ്ലോക്ക് ഓഫീസ് ജംഗ്ഷനിൽ നടന്ന യോഗം ജി.എസ്. ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം അഡ്വ. ഷൈൻ അധ്യക്ഷത വഹിച്ചു. അഡ്വ. പി.കെ. ഷിബു, എൻ. സദാനന്ദൻ പിള്ള, അഡ്വ. എച്ച്. ഹരീഷ്, എൻ. രവീന്ദ്രൻ, വി. രാധാകൃഷ്ണൻ, വി. സണ്ണി, എസ്.കെ. ചന്ദ്രകുമാർ, നിർമല വർഗീസ്, രാജേന്ദ്രൻ, മീനാട് രാധാകൃഷ്ണൻ, ജി. രാജശേഖരൻ, ചാത്തന്നൂർ വിജയനാഥ്, അജയൻ തുടങ്ങിയവർ പ്രസംഗിച്ചു.