യുവാവിനെ ആക്രമിച്ച കേസിൽ രണ്ട് പേര് പിടിയില്‍
1531922
Tuesday, March 11, 2025 6:53 AM IST
കൊല്ലം: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ട് പേരെ ചവറ പോലീസ് പിടികൂടി. ചവറ തോട്ടിന് വടക്ക് സ്വദേശികളായ കച്ചേഴ്ത്ത് വീട്ടില്‍ വിനു (30), കല്ലുംപുറത്ത് വീട്ടില്‍ കൊച്ചു ബേബി (39) എന്നിവരെയാണ് ചവറ പോലിസ് പിടികൂടിയത്. ചവറ മേനാംപള്ളി സ്വദേശി മുഹമ്മദ് സിദ്ദിഖിനെ ആക്രമിച്ച് പരിക്കേല്പിച്ച സംഭവത്തിലാണ് ഇവരെ പിടികൂടിയത്.
പോലിസ് പറയുന്നത് : തോട്ടിന് വടക്ക് സ്വദേശിയായ ഇസഹാക്കിന്റെ പുരയിടത്തില്‍ മണ്ണിട്ട് നിരപ്പാക്കുന്നതിന് മുഹമ്മദ് സിദ്ദിഖിനെയാണ്ഏര്പ്പാടാക്കിയത്. കഴിഞ്ഞദിവസം മുഹമ്മദ് സിദ്ദിഖ് പുരയിടത്തില്‍ ജോലി ചെയ്യുന്നതിനിടയില്‍ വൈകുന്നേരം വിനുവും ബേബിയും കൂടി എത്തി മണ്ണടിക്കുന്നതിന് പണം ആവശ്യപ്പെട്ടു.
നല്കാത്തതിനാൽ വാക്കേറ്റമുണ്ടായി. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സിദ്ദിഖിനെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ആക്രമിക്കുകയും കഴുത്തില്‍ കൈലി ഉപയോഗിച്ച് മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ പോലീസ് കേസെടുത്തു. സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഷാജഹാന്റെ നേതൃത്വത്തില്‍ എസ്ഐ പ്രദീപ് കുമാര്‍, എസ് സിപിഒമാരായ മനീഷ്, അനില്‍, രഞ്ജിത്എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.