കെപിഎംഎസ് വാർഷിക സമ്മേളനം സംഘടിപ്പിച്ചു
1531285
Sunday, March 9, 2025 5:43 AM IST
ചവറ: കെപിഎംഎസ് ചവറ ഏരിയ യൂണിയൻ വാർഷിക സമ്മേളനം സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. ലാൽ കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സി.കെ. കിഷോർ അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി രാജു പെരുങ്ങാല വാർഷിക റിപ്പോർട്ടും ഖജാൻജി അജിമോൻ ജെ. ഇടത്തറ കണക്കും അവതരിപ്പിച്ചു.
അസി. സെക്രട്ടറി രാഹുൽ രാജ്, എം.ജെ. ഉത്തമൻ, മാജി പ്രമോദ്, രാജേന്ദ്രൻ, അമ്പിളി രാജേന്ദ്രൻ, വൈ. മണിലാൽ എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നാദവ് സുധി, സഞ്ജിത്ത് എന്നിവരെ ആദരിച്ചു.
ഭാരവാഹികളായി മാജി പ്രമോദ് -പ്രസിഡന്റ് , എം.ജെ. ഉത്തമൻ സി.കെ. കിഷോർ -വൈസ് പ്രസിഡന്റുമാർ, രാജു പെരുങ്ങാല -സെക്രട്ടറി, രാഹുൽ രാജ്, അമ്പിലി രാജേന്ദ്രൻ -അസി. സെക്രട്ടറിമാർ, അജിമോൻ. ജെ. ഇടത്തറ -ഖജാൻജി എന്നിവരെ തെരഞ്ഞെടുത്തു.