‘അനാഥരെ സംരക്ഷിക്കുന്നവരെ ആദരിക്കേണ്ടത് സമൂഹത്തിന്റെ കടമ’
1531287
Sunday, March 9, 2025 5:44 AM IST
പുനലൂർ: അനാഥരും രോഗബാധിതരുമായ കുട്ടികളെയും സ്ത്രീകളെയും സംരക്ഷിക്കുന്ന സിസ്റ്റർ റോസിലിനെപ്പോലെയുള്ളവരെ ആദരിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. വിജയകുമാർ.
അന്താരാഷ്ട്ര വനിതാ ദിനത്തിൽ പുനലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വിളക്കുടി സ്നേഹതീരത്തിൽ സിസ്റ്റർ റോസിലിന് നൽകിയ സ്നേഹാദരവ് സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസിലിനെ പൊന്നാട അണിയിച്ച് ആദരിക്കുകയും സ്നേഹോപഹാരം നൽകുകയും ചെയ്തു. അന്തേവാസികൾക്കായി ഭക്ഷണങ്ങളും പുതുവസ്ത്രങ്ങളും മറ്റ് ഭക്ഷ്യവസ്തുക്കളും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സ്നേഹതീരത്തിലേക്ക് സംഭാവന നൽകി.
സമ്മേളനത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ടി.എസ്. ഷൈൻ, കെ.കെ. ജയകുമാർ, വിപിൻ വർഗീസ്, ഭരണിക്കാവ് രാജീവ്, എബി വിളക്കുവട്ടം, സജീവ് ശാസ്താംകോണം, ക്രിസ്റ്റഫർ രാജൻ, ഓമനക്കുട്ടൻ ഉണ്ണിത്താൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ എസ്. നാസർ, കെ.എൻ. ബിപിൻകുമാർ,
മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ സരസ്വതി പ്രകാശ്, കെ. കനകമ്മ, അഡ്വ. ജിഷാ മുരളി, ഷീജ, ഷിനു വർഗീസ്, സാറാമ്മ ചെറിയാൻ, നുസൈബ നദീർ, ഡെയ്സി മോൾ, വിപിൻ ആരംപുന്ന, അനൂപ് എസ് രാജ്, രതീഷ് ആരമ്പുന്ന എന്നിവർ പ്രസംഗിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ സ്നേഹോപഹാരങ്ങൾക്ക് സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസിലിൻ നന്ദി പറഞ്ഞു.