കൊല്ലം @ 75 സന്ദര്‍ശിച്ച് മുഖ്യമന്ത്രി
1531280
Sunday, March 9, 2025 5:32 AM IST
കൊല്ലം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആശ്രാമം മൈതാനത്ത് നടക്കുന്ന കൊല്ലം @ 75 പ്രദര്‍ശന വിപണന മേള സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കൊല്ലത്തിന്റെ സാംസ്കാരിക പൈതൃക ചരിത്രം അവതരിപ്പിച്ച പിആര്‍ഡിയുടെ തീം സ്റ്റാളാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്.
കൊല്ലത്തിന്റെ ചരിത്രം ആലേഖനം ചെയ്ത ജെസ്റ്റര്‍ സെന്‍സര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഫ്ളിപ്ബുക്ക് അദ്ദേഹം പരീക്ഷിച്ചു. മന്ത്രി കെ.എന്‍. ബാലഗോപാല്‍, കെഎസ്എഫ്ഇ ചെയര്മാന് വരദരാജന് തുടങ്ങിയവര്‍ അനുഗമിച്ചു.