‘ സ്ത്രീ സ്വാതന്ത്ര്യം കൂടിപ്പോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു’
1531674
Monday, March 10, 2025 6:37 AM IST
പുനലൂർ: പല പെൺകുട്ടികളും അവരുടെ മുന്നിൽ പതിയിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് ചിന്തിക്കാതെ അനാവശ്യമോ അമിതമോ ആയ സ്വാതന്ത്യം സ്വയം ഏറ്റെടുത്ത് മുന്നോട്ടു പോകുന്നതുകാണുമ്പോൾ സ്ത്രീ സ്വാതന്ത്യം കൂടിപ്പോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കൗൺസിലിംഗ് സൈക്കോളജിസ്റ്റ് സൗമ്യ മനോജ് അഭിപ്രായപ്പെട്ടു. പുനലൂരിൽ പ്രിയദർശിനി സാഹിതിയുടെ ലോക വനിതാദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നുസൗമ്യ.
ഇൻസ്റ്റഗ്രാമിലും മറ്റും പരിചയപ്പെടുന്ന അപരിചിതന്റെ ഇംഗിതത്തിന് വഴങ്ങേണ്ടി വരുന്ന ചില പെൺകുട്ടികൾ എടുക്കുന്ന അമിത സ്വാതന്ത്ര്യം അവരുടെ ഭാവിതന്നെ അപകടത്തിലാക്കുകയാണ്.
രക്ഷാകർത്താക്കൾ പഴയകാലങ്ങളിൽ അനുവദിച്ചിരുന്ന സ്വാതന്ത്ര്യ ത്തിൽ നിന്ന് സ്ത്രീ പുരുഷ സമത്വത്തിലേക്കുള്ള ചിന്തയുടെ പരിണതിയാണിതെന്ന് സൗമ്യ ചൂണ്ടിക്കാട്ടി.
സാഹിതി പ്രസിഡന്റ് വെഞ്ചേമ്പ് മോഹൻദാസ്, പ്രിയദർശിനി ഫൗണ്ടേഷൻ ചെയർമാൻ സി.ബി. വിജയകുമാർ, സെക്രട്ടറി കെ.വിജയകുമാർ , ഡോ ടി.വി. വേലായുധൻ എന്നിവർ പ്രസംഗിച്ചു.