കണ്ടക്ടറില്ലാതെ കെഎസ്ആർടിസി ബസ് ഓടിയത് മൂന്നുകിലോമീറ്റർ
1531282
Sunday, March 9, 2025 5:32 AM IST
പുനലൂർ: കണ്ടക്ടറില്ലാതെ കെഎസ്ആർടിസി ബസ് ഓടി. മൂന്നു കിലോമീറ്റർ ദൂരം കഴിഞ്ഞാണ് ഡ്രൈവർ ഇക്കാര്യം ശ്രദ്ധിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
പത്തനംതിട്ട ഡിപ്പോയിൽ നിന്നെത്തിയ തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസ് പുനലൂർ ഡിപ്പോയിൽ നിർത്തിയ ശേഷം യാത്രക്കാർ ഇറങ്ങി. കണ്ടക്ടർ ശുചി മുറിയിൽ പോയ സമയത്ത് ഡ്രൈവർ ബസുമായിപോകുകയായിരുന്നു. കരവാളൂർ ജംഗ്ഷനടുത്ത് എത്തിയപ്പോഴാണ് കണ്ടക്ടറില്ലെന്ന കാര്യം ശ്രദ്ധയിൽ പെട്ടത്.
കണ്ടക്ടർ എത്തിയ ശേഷം ബസ് യാത്ര തുടർന്നു.ആരുടെയോ കൈ തട്ടിയതിനാൽ ബെൽ അടിച്ചതായി തോന്നിയെന്നാണ് ഡ്രൈവർ പറയുന്നത്.