രാത്രിയില്‍ സ്ത്രീകൾക്ക് ഭയമില്ലാതെ സഞ്ചരിക്കാനുള്ള സ്ഥിതി ഉണ്ടാകണം: ജില്ലാ കളക്ടര്‍
1531676
Monday, March 10, 2025 6:37 AM IST
കൊല്ലം: രാത്രികാലങ്ങളില്‍ സ്ത്രീക്ക് ഭയമില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്ഥിതി ഉണ്ടാകണമെന്നും വനിതകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടായാല്‍ സര്‍ക്കാരിന്റെ '181' ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാമെന്നും ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്. വനിതാ ശിശു വികസന വകുപ്പിന്റെ അഭിമുഖ്യത്തില്‍ നടത്തിയ അന്താരാഷ്ട്ര വനിതാ ദിനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വനിതാ ശിശുവികസന ഓഫീസര്‍ പി. ബിജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷിനെയും പ്രാഗത്ഭ്യം തെളിയിച്ച വനിതകളെയും കളക്ടര്‍ ആദരിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് വിതരണം ചെയ്തു. ് എല്‍. രഞ്ജിനി , പി.ആര്. കവിത, ജെ. ഗ്രേസി എന്നിവര്‍ പ്രസംഗിച്ചു.