കൊ​ല്ലം: ജ​ന​കീ​യ കാ​ന്‍​സ​ര്‍ നി​ര്‍​ണ​യ പ​രി​പാ​ടി​യാ​യ 'ആ​രോ​ഗ്യം ആ​ന​ന്ദം അ​ക​റ്റാം അ​ര്‍​ബു​ദം' കാ​ന്പ​യി​ന്‍റെ ഒ​ന്നാം​ഘ​ട്ടം പൂ​ര്‍​ത്തി​യാ​ക്കി​യ​പ്പോ​ള്‍ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്ത്രീ​ക​ളെ കാ​ന്‍​സ​ര്‍ നി​ര്‍​ണ​യ പ​രി​ശോ​ധ​ന​യ​ക്ക് വി​ധേ​യ​മാ​ക്കി​യ​തി​ല്‍ കൊ​ല്ലം ജി​ല്ല​യ​ക്ക് ഒ​ന്നാം സ്ഥാ​നം.

1,87,402 സ്ത്രീ​ക​ളെ​യാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. സ്ത​നാ​ബു​ദ പ​രി​ശോ​ധ​ന​ക്ക് 1,67,732 പേ​രെ​യും, ഗ​ര്‍​ഭാ​ശ​യ കാ​ന്‍​സ​ര്‍ നി​ര്‍​ണ​യ​ത്തി​ന് 1,42,369 പേ​രെ​യും, വാ​യി​ലെ അ​ര്‍​ബു​ദ പ​രി​ശോ​ധ​ന​യ്ക്ക് 99,057 പേ​രെ​യും വി​ധേ​യ​രാ​ക്കി. സ്ത​നാ​ര്‍​ബു​ദ തു​ട​ര്‍ പ​രി​ശോ​ധ​ന​ക്കാ​യി 2615 പേ​രെ​യും വാ​യി​ലെ അ​ര്‍​ബു​ദ തു​ട​ര്‍ പ​രി​ശോ​ധ​ന​ക്കാ​യി 361 പേ​രെ​യും റ​ഫ​ര്‍ ചെ​യ്തു.

ഓ​ച്ചി​റ സി​എ​ച്ച്സി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ന്‍​സ​ര്‍ സ്‌​കീ​നിം​ഗ് ന​ട​ന്ന​ത്. തൊ​ടി​യൂ​ര്‍, കെ​എ​സ് പു​രം, പ​ട്ടാ​ഴി, തെ​ക്കും​ഭാ​ഗം, ചി​റ​ക്ക​ര, ശ​ക്തി​കു​ള​ങ്ങ​ര എ​ന്നീ എ​ഫ്എ​ച്ച്സി​ക​ളി​ലും കു​ള​ത്തൂ​പ്പു​ഴ സി​എ​ച്ച്സി​യി​ലും വാ​ടി അ​ര്‍​ബ​ന്‍ ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ലു​മാ​യി 4000ത്തി​ല​ധി​കം പേ​രെ കാ​ന്‍​സ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​പ്പി​ച്ചു.