ഓൺലൈൻ കോഴ്സുകൾക്ക് സ്കോളർഷിപ്പുമായി അമൃത
1531675
Monday, March 10, 2025 6:37 AM IST
അമൃതപുരി (കൊല്ലം): അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഓൺലൈൻ കോഴ്സുകൾക്ക് 20ശതമാനം സ്കോളർഷിപ്പുമായി അമൃത വിശ്വവിദ്യാപീഠം. അമൃത വിശ്വവിദ്യാപീഠത്തിന്റെ ഓൺലൈൻ പഠന വിഭാഗമായ അമൃത ഓൺലൈനാണ് ഉന്നത വിദ്യാഭ്യാസത്തിലൂടെ സ്ത്രീശാക്തീകരണം എന്ന ലക്ഷ്യവുമായി മുന്നോട്ടുവന്നത്.
ഈ പദ്ധതി പ്രകാരം അമൃത ഓൺലൈനിലെ യുജിസി അംഗീകൃത ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്ന എല്ലാ വനിതാ വിദ്യാർഥികൾക്കും ആദ്യ സെമസ്റ്റർ ഫീസിൽ 20ശതമാനം സ്കോളർഷിപ്പ് ലഭിക്കും.
ഈ സ്കോളർഷിപ്പ് ലഭിക്കുന്നതിനായി 28 വരെ onlineamrita.com എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. സമൂഹത്തിലെ വനിതകൾക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിനും തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനും മികച്ച അവസരം നൽകാനാണ് അമൃത വിശ്വവിദ്യാപീഠം ശ്രമിക്കുന്നതെന്നും 100ശതമാനം ഓൺലൈൻ ആയി നടക്കുന്ന പ്രോഗ്രാമുകളിലൂടെ ഒരേസമയം ജോലിചെയ്തുകൊണ്ടോ അല്ലാതെയോ പഠിക്കാനുള്ള സൗകര്യവും വനിതകൾക്ക് ലഭിക്കുന്നുവെന്നും അധികൃതർ അറിയിച്ചു.
2024ലെ എൻ ഐ ആർ എഫ് റാങ്കിംഗിൽ ഇന്ത്യയിലെ മികച്ച 10 സർവകലാശാലകളിൽ ഒന്നായി സ്ഥാനം നിലനിർത്തിയ അമൃത വിശ്വവിദ്യാപീഠം റെഗുലർ കോഴ്സുകളുടെ ഉയർന്ന അക്കാദമിക നിലവാരം നിലനിർത്തിക്കൊണ്ടുതന്നെയാണ് ഓൺലൈൻ പ്രോഗ്രാമുകളും നടപ്പിലാക്കുന്നത്.
പ്രമുഖ വ്യവസായ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ഓൺലൈൻ ബിരുദ കോഴ്സുകൾ വിദ്യാർത്ഥികൾക്ക് സമഗ്രമായ ഒരു പഠനാനുഭവം ഉറപ്പാക്കുന്നതോടൊപ്പം നിരവധിയായ തൊഴിലവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.
ഇതിന് പുറമെ, വിദ്യാർഥികൾക്ക് 100ശതമാനം വരെ സ്കോളർഷിപ്പ് നൽകുന്ന പദ്ധതികളും അമൃത ഓൺലൈൻ നടപ്പിലാക്കുന്നുണ്ട്.