നബാർഡ് ധനസഹായത്തോടെ ഐഐഐസിയിൽ പഠനം
1531912
Tuesday, March 11, 2025 6:43 AM IST
ചവറ: തൊഴിൽ വകുപ്പിന് കീഴിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ പരിശീലനം നേടാൻ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നബാർഡിൽ നിന്ന് ധന സഹായം.
പ്ലസ് വൺ യോഗ്യതയുള്ളവർക്ക് അപേഷിക്കാവുന്ന എക്സ്കവേറ്റർ ഓപ്പറേറ്റർ ലെവൽ 4 എന്ന പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, വാർഷിക സാമ്പത്തിക വരുമാനം മൂന്നു ലക്ഷത്തിൽ താഴെയുള്ള, അപേക്ഷകരുടെ 60 ശതമാനം ഫീസും നബാർഡ് വഹിക്കും. 12,500 രൂപ അപേക്ഷകർ അടയ്ക്കണം. ജില്ലയിൽ സ്ഥിര താമസമുള്ള മുപ്പതുപേർക്കാണ് പരിശീലനത്തിനവസരം.
പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് ദേശീയ നൈപുണ്യ വികസന കോർപ്പറേഷന് കീഴിലെ ഇൻഫ്രാസ്ട്രക്ചർ എക്വിപ്മെന്റ് സ്കിൽ കൗൺസിൽ അംഗീകാരത്തോടെയുള്ള ലെവൽ 4 സർട്ടിഫിക്കറ്റ് ലഭിക്കും. തൊഴിലിടങ്ങളിൽ നിന്ന് നേരിട്ടുള്ള പരിശീലനവും കരിക്കുലത്തിൽ ഉൾപ്പെടുന്നു. മികച്ച തൊഴിൽ അവസരങ്ങളും പരിശീലനത്തിനൊടുവിൽ ട്രെയിനികൾക്ക് ലഭിക്കും.
അപേക്ഷകർ 13 ന് വൈകിട്ട് അഞ്ചിനകം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ ഹാജരാവുക. യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ ,കോപ്പി, ആധാർ കാർഡ്, വരുമാനം തെളിയിക്കുന്ന രേഖ, സംവരണ വിഭാഗത്തിലുള്ളവർ ജാതി തെളിയിക്കുന്ന രേഖ ഹാജരാക്കണം.വിവരങ്ങൾക്ക് -8078980000.