നൃധ അഭിലാഷ് ഇന്ത്യൻ ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടി
1531289
Sunday, March 9, 2025 5:44 AM IST
കുളത്തുപ്പുഴ: കുളത്തുപ്പുഴ സാംനഗറിൽ നിന്നുള്ള നൃധ അഭിലാഷ് ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.
ഈ വർഷം ഫെബ്രുവരി ഒന്നിന് കുട്ടിക്ക് ബഹുമതി നൽകി ആദരിച്ചു. ഫലവർഗങ്ങൾ, പക്ഷികൾ, ഭക്ഷണ പാദാർഥങ്ങൾ, ദേശീയ അടയാളങ്ങൾ, പച്ചക്കറികൾ, ദേശീയ നേതാക്കൾ, വന്യ മൃഗങ്ങൾ, വളർത്തു മൃഗങ്ങൾ, വാഹനങ്ങൾ, നിറങ്ങൾ, പൂവുകൾ, മനുഷ്യ ശരീരാവയവങ്ങൾ,
കേരളീയ കലാരൂപങ്ങൾ എന്നിവ തെറ്റ് കൂടാതെ തിരിച്ചറിയുന്നതിന് പുറമെ മൃഗങ്ങളുടെ ശബ്ദവും അനുകരിച്ചാണ് ഈ രണ്ടു വയസുകാരി ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡിൽ ഇടം നേടിയത്.
കുളത്തുപ്പുഴ സാംനഗർ ചരുവിള പുത്തൻ വീട്ടിൽ അഭിലാഷിന്റെയും രാജിപോളിന്റെയും ഏക മകളാണ് നൃധ അഭിലാഷ്.