ഏരൂരില്‍ 17 കാരിയെ തൂങ്ങിമരിച്ച നിലയില്‍കണ്ടെത്തി
1532018
Tuesday, March 11, 2025 11:21 PM IST
അഞ്ചല്‍ : ഏരൂർ കരിമ്പിൻകോണം തടത്തിവിള വീട്ടിൽ ഷാജഹാൻ അജീന ദമ്പതികളുടെ മകൾ ആലിയാ (17) യേ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി യിലാണ് മൃതദേഹം കണ്ടെത്തിയത്. പിതാവിന്റെ മാതാവിനോപ്പമാണ് ആലിയ കരിമ്പിൻകോണത്തു താമസിച്ചു വന്നത്. രാത്രിയില്‍ ആഹാരം കഴിക്കുന്നതിനായി വിളിക്കാന്‍ എത്തിയപ്പോഴാണ് കതക് അടച്ചിരിക്കുന്നതായി കാണപ്പെട്ടത്.
പലതവണ വിളിച്ചുവെങ്കിലും തുറക്കാതായതോടെ നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയില്‍ ് കണ്ടെത്തിയത്. സ്ഥലത്തെത്തിയ ഏരൂര്‍ പോലീസ് മേല്‍നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഏരൂര്‍ പോലീസും കൊല്ലത്ത് നിന്നും എത്തിയ ഫോറന്‍സിക് സംഘവും സ്ഥലത്തു കൂടുതല്‍ പരിശോധന നടത്തിയിട്ടുണ്ട്. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അസ്വാഭാവിക മരണത്തിന് കേസെടുത്ത അന്വേഷണം ആരംഭിച്ചതായി ഏരൂര്‍ പോലീസ് അറിയിച്ചു. വിളക്കുപാറയില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥിനിയാണ് ആലിയ .