ലഹരിക്കെതിരെ പോരാടാൻ 'സാപ്സി'യും
1531919
Tuesday, March 11, 2025 6:43 AM IST
കൊല്ലം:'ഞാൻ യോദ്ധാവ് ലഹരിമുക്ത കേരളം എന്റെ ലക്ഷ്യം' എന്ന മുദ്രവാക്യവുമായി കേരളത്തിലെ സ്വകാര്യ സുരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസി ഉടമകളുടെ സംഘടനയായ സ്റ്റേറ്റ് അസോസിയേഷൻ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ട്രി എന്ന സാപ്സി.
വർധിച്ചു വരുന്ന മയക്കുമരുന്നിനും ലഹരി ഉപയോഗത്തിനും എതിരായി പോലീസും, എക്സൈസും, നാർക്കോട്ടിക് ബ്യൂറോയുമായി കൈകോർത്ത് ലഹരിക്കെതിരെ പോരാടാൻ സാപ്സി കൊല്ലം ജില്ലയിലും 'സുരക്ഷ സേന' രൂപീകരിക്കും. ലഹരിയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ നൽകുന്നവർ സുരക്ഷിതരായിരിക്കും. സുരക്ഷാസേനക്ക് ലഭിക്കുന്ന വിവരങ്ങൾ ഉടനടി യോദ്ധാവ് - 9995966666 എന്ന നമ്പറിൽ അറിയിക്കും.
വിവരങ്ങൾ നൽകുന്ന സുരക്ഷാ ജീവനക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് സാപ്സി സംസ്ഥാന പ്രസിഡന്റ് മേജർ രവി, സെക്രട്ടറി ഹബീബ് റഹ്മാൻ, ട്രഷറർ റെജി മാത്യു എന്നിവർ അറിയിച്ചു.