പേരയം പഞ്ചായത്തിൽ കിടാരി വളർത്തൽ പദ്ധതി ഉദ്ഘാടനം ചെയ്തു
1531918
Tuesday, March 11, 2025 6:43 AM IST
കുണ്ടറ: പേരയം പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീര കർഷകർക്ക് വിതരണം ചെയ്യുന്ന കിടാരി വളർത്തൽ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര നിർവഹിച്ചു. വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി. സ്റ്റാഫോർഡ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എൻ. ഷേർളി,പഞ്ചായത്ത് അംഗം പി. രമേഷ് കുമാർ, വെറ്ററിനറി സർജൻ ഡോ. ദീപാ മേരി എന്നിവർ പ്രസംഗിച്ചു.