അരിപ്പ ഭൂസമര സമിതി പോലീസ് സ്റ്റേഷന് മുന്നിൽ ധർണ നടത്തി
1531672
Monday, March 10, 2025 6:37 AM IST
കുളത്തൂപ്പുഴ: വനിതാ ദിനത്തിൽ കുളത്തൂപ്പുഴ പോലീസ് സ്റ്റേഷന് മുന്നിൽ അരിപ്പ സമരസമിതി, ആദിവാസി ദളിത് മുന്നേറ്റ സമിതി വനിതാ പ്രവർത്തകർ കൂട്ട ധർണ നടത്തി. ഭൂസമരം പരിഹരിക്കണമെന്ന് റവന്യൂ മന്ത്രിയുടെ ഉറപ്പ് നിലനിൽക്കെ പോലീസിനെ ഉപയോഗിച്ച് സമരം അടിച്ചമർത്താൻ നീക്കം നടക്കുന്നതായും പ്രവർത്തകരെ കള്ളക്കേസിൽ പെടുത്തുന്നതായും ആരോപിച്ചാണ് പ്രതിഷേധിച്ചത് .
ഭരണകക്ഷിയുടെ നേതൃത്വത്തിൽ സമരക്കാരെ അടിച്ചമർത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തി സംഘർഷം സൃഷ്ടിക്കുന്നതായി ഭൂസമര നേതാവ് ശ്രീരാമൻ കൊയ്യാൻ പറഞ്ഞു.
കുളത്തൂപ്പുഴ പോലീസിന്റെ നീതി നിഷേധത്തിനെതിരെ കൊട്ടാരക്കര റൂറൽ എസ്പി ഓഫീസിലേക്ക് മാർച്ചും എംഎൽഎയുടെ വീട്ടുപടിക്കൽ കുടിൽകെട്ടി സമരവും നടത്തുമെന്ന് ഉദ്ഘാടനം ചെയ്ത എഡിഎംഎസ് ജില്ലാ പ്രസിഡന്റ് മണി പി. അലയമൺ പറഞ്ഞു. കുമാരൻ പുന്നലയുടെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ യോഗത്തിൽ സുലേഖ ബീവി, എൽ. പാപ്പൻ, എ. ബേബി, സുനിൽ, പ്രവാസത്യൻ, അമ്മിണി ചെങ്ങറ തുടങ്ങിയവർ പ്രസംഗിച്ചു.