നോമ്പുകാല ധ്യാനവും വനിതാ ദിനാഘോഷവും സംഘടിപ്പിച്ചു
1531275
Sunday, March 9, 2025 5:32 AM IST
ആയൂർ: എംസിഎംഎഫ് ആയൂർ വൈദിക ജില്ലയുടെ നേതൃത്വത്തിൽ അൻപത് നോമ്പിന് ഒരുക്കമായുള്ള നവീകരണ ധ്യാനവും വനിതാ ദിനാഘോഷവും ആയൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടന്നു.
ജപമാല പ്രാർഥനയോടുകൂടി ആരംഭിച്ച ശുശ്രൂഷകൾക്ക് ഫാ. ഏബ്രഹാം മുരുപ്പേൽ വചന സന്ദേശം നൽകി. വിശുദ്ധ കുർബാനയുടെ ആരാധനയോടെ പ്രാർഥനാ ശുശ്രൂഷകൾ അവസാനിച്ചു. തുടർന്ന് വനിതദിനം സമുചിതമായി ആചരിച്ചു.
ചെറുവല്ലൂർ യൂണിറ്റ് അംഗം മെർലിൻ ജോബി ആഘോഷങ്ങൾക്ക് ആമുഖ സന്ദേശവും പത്തനംതിട്ട ബിഷപ് സാമുവൽ മാർ ഐറേനിയോസ് മുഖ്യസന്ദേശവും നൽകി. വനിതാ ദിനത്തോടനുബന്ധിച്ചു നടത്തിയ മത്സര വിജയികൾക്ക് ബിഷപ് സമ്മാനദാനം നൽകി.
ആയൂർ വൈദിക ജില്ലയിലെ 21 ദേവാലയങ്ങളിൽ നിന്ന് 127 അമ്മമാർ ആയൂർ പള്ളിയിൽ എത്തിച്ചേർന്നു. ജില്ലാ ഡയറക്ടർ ഫാ. ക്രിസ്റ്റി ചരുവിള, സിസ്റ്റർ ബെറ്റ്സി ഫ്രാൻസിസ്, പ്രസിഡന്റ് സിജി സജി, സെക്രട്ടറി റൂബി സജി, ജില്ലാ ഭാരവാഹികൾ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.