നൃത്തവിസ്മയമായി ചിലങ്ക നൃത്തോത്സവം
1514406
Saturday, February 15, 2025 5:44 AM IST
കൊല്ലം: വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു വരുന്ന ചിലങ്ക ദേശീയ നൃത്തോത്സവത്തിന്റെ മൂന്നാം ദിനത്തില്‍ ഗായത്രി എ ഭരതനാട്യം അവതരിപ്പിച്ചു. കലാക്ഷേത്ര ഗിരീഷിന്റെ ശിഷ്യയായ ഗായത്രി കണ്ണകി ഫെസ്റ്റിവല്‍.
കൃഷ്ണഗാനസഭ എന്നീ വേദികളില്‍ കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് കല്യാണി മേനോന് ഹരികൃഷ്ണന് മോഹിനിയാട്ടം അവതരിപ്പിച്ചു.ആരതി സുധാകരന് ഭരതനാട്യവും ലതികയുടെ മോഹിനിയാട്ടവും അരങ്ങേറി. കേരള കലാമണ്ഡലം മോഹിനിയാട്ടം നൃത്ത വിഭാഗത്തിലെ അധ്യാപികയായ ലതിക വജ്രജൂബിലിഫെലോഷിപ്പ് ആര്‍ട്ടിസ്റ്റാണ്.
ഭാരത് ഭവന് മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, ഡോ. അച്യുത് ശങ്കര്‍, ഡോ. സുരേഷ്, ബിന്ദു ലക്ഷ്മി, വൈലോപ്പിള്ളി സംസ്കൃതി ഭവന് മെമ്പര്‍ സെക്രട്ടറി പി.എസ്. മനേക്ഷ്, ചിലങ്ക ക്യൂറേറ്റര്‍ കലാമണ്ഡലം വിമലാമേനോന് എന്നിവര്‍ കലാകാരികള്‍ക്ക് ആദരവ് നല്കി.