പ്രതിഷേധ രാപ്പകൽ സമരം സമാപിച്ചു
1514405
Saturday, February 15, 2025 5:44 AM IST
നെടുമങ്ങാട്: ജില്ല ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് നെടുമങ്ങാട് നിയോജ കമണ്ഡലം കമ്മിറ്റി നെടുമങ്ങാട് ജില്ലാ ആശുപത്രി കവാടത്തിൽ മുന്നിൽ നടത്തിയ 24 മണിക്കൂർ പ്രതിഷേധ രാപകൽ സമരം സമാപിച്ചു.
യൂത്ത് കോൺഗ്രസ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് താഹിർ നെടുമങ്ങാട് അധ്യക്ഷത വഹിച്ച യോഗം ഡിസിസി ജനറൽ സെക്രട്ടറി നെട്ടിറച്ചിറ ജയൻ ഉദ്ഘാടനം ചെയ്തു.
ഡിസിസി സെക്രട്ടറി അഡ്വ.ബാജി, ടി. അർജുനൻ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റമീസ് ഹുസൈൻ,ബ്ലോക്ക് ഭാരവാഹികളായ മനുവാണ്ട, ഷാരൂഖ് ഖാൻ, ഫാറൂഖ് അണ്ടൂർക്കോണം, വിഷ്ണു അണ്ടൂർക്കോണം ഐഎൻടിയുസി നിയോജകമണ്ഡലം പ്രസിഡന്റ് നൗഷാദ് ഖാൻ,ബിനു, കരിപ്പൂർ ഷിബു,
സജ്ജാദ്,മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് താഹിറ ബീവി,മണ്ഡലം പ്രസിഡന്റുമാരായ ഉണ്ണിക്കുട്ടൻ നായർ, ഗോകുൽ , ഷൈജു വട്ടപ്പാറ,റിഫായി, റംജീന, ഉണ്ണി കൃഷ്ണൻ അഭിജിത്ത്, വിധു കണ്ണൻ, വസന്ത് രാജ്,മൻസൂർ, ഇമ്രാൻ ഖാൻ തുടങ്ങിയവർ പങ്കെടുത്തു.