നേട്ടം നൽകാൻ കഴിയുന്നത് വിനോദ സഞ്ചാരത്തിന്: ജെ. ചിഞ്ചുറാണി
1514393
Saturday, February 15, 2025 5:42 AM IST
കൊല്ലം: കേരളത്തിന്റെ വികസനത്തിൽ കൂടുതൽ നേട്ടങ്ങൾ നൽകാൻ കഴിയുന്നത് വിനോദസഞ്ചാര മേഖലയ്ക്കാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി. കടയ്ക്കലിൽ സംഘടിപ്പിച്ച 'കേരളം ഇന്നലെ ഇന്ന് നാളെ' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
ഉത്തരവാദിത്വ ടൂറിസത്തിലൂടെ പ്രാദേശിക ജനങ്ങൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കാനാകണം. തൊഴിൽ നൽകുന്ന സംരംഭകരാകാൻ പുതുതലമുറയ്ക്കു കഴിയണമെന്ന് അവർ പറഞ്ഞു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ സെമിനാർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം. നസീർ അധ്യക്ഷത വഹിച്ചു.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ വി. കാർത്തികേയൻനായർ, കൺവീനർ വി. സുബ്ബലാൽ, സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, കിംസാറ്റ് ചെയർമാൻ എസ്. വിക്രമൻ, കടയ്ക്കൽ ലോക്കൽ സെക്രട്ടറി എൻ.ആർ. അനി എന്നിവർ പ്രസംഗിച്ചു. സെമിനാറിനോട് അനുബന്ധിച്ച് കിംസാറ്റ് സഹകരണ ആശുപത്രി ജീവനക്കാർ കലാപരിപാടികൾ അവതരിപ്പിച്ചു.