യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം: പ്രതികള്‍ ബംഗളൂരുവിൽ അറസ്റ്റില്‍
1514392
Saturday, February 15, 2025 5:42 AM IST
തിരുവനന്തപുരം: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി പലസ്ഥലങ്ങളിലിയാ ക്രൂരമായി മര്‍ദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ച് ഒളിവില്‍ പോയ പ്രതികൾ ബംഗളൂരുവിൽ അറസ്റ്റിലായി.
പ്രതികളായ ലഗാന്‍ മനു(31), കരിമഠം സ്വദേശി ധനുഷ് (20), അമ്പലത്തറ സ്വദേശി ചന്തു എന്നു വിളിക്കുന്ന രോഹിത് (29), പൂന്തുറ പരുത്തിക്കുഴി സ്വദേശിയായ റഫീക്ക് (29), മലയിന്‍കീഴ് പൊട്ടന്‍കാവ് സ്വദേശിയായ ഉണ്ണി എന്നു വിളിക്കുന്ന നിതിന്‍ (25) എന്നിവരെയാണ് ബംഗളൂരുവിൽ വച്ച് സാഹസികമായി അറസ്റ്റു ചെയ്തത്.
പാലക്കാട്, സേലം എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം ബംഗളൂരുവിലെ ബെന്നാര്‍ഗട്ട പോലീസ് സ്റ്റേഷന് പരിധിയിലെഉള്പ്രദേശത്തു നിന്നുമാണ് അറസ്റ്റുചെയ്തത്. പിടിയിലായവർ നിരവധി കേസുകളിലെ പ്രതികളാണ്.
തിരുവല്ലം സ്ദേശി ആഷിക് എന്ന യുവാവിനെ വണ്ടിത്തടം ഭാഗത്തു വച്ച് കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കിയശേഷം മുറിവുകളില്‍ മുളകുപൊടി പുരട്ടിയും, കണ്ണിലും തലയിലും പശ ഒഴിച്ചശേഷം പുലര്‍ച്ചയോടെ ഹൈവെയില്‍ ഉപേക്ഷിക്കുകയായിരുന്നു പ്രതികൽ.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.