22 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികൾ അറസ്റ്റിൽ
1514389
Saturday, February 15, 2025 5:29 AM IST
കൊല്ലം: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്ത് എക്സൈസ് വിഭാഗം ഒഡിഷ സ്വദേശികളിൽ നിന്ന് 22.203 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ട് ഒഡിഷ സ്വദേശികളെ അറസ്റ്റ് ചെയ്തു.
ഒഡിഷയിലെ കട്ടക്ക് ജില്ലയിൽ മഹിഗാട വില്ലേജിൽ ഗൗരങ്ങജന മകൻ ഗഗൻ ജന (40 ), ഗജപതി ജില്ലയിൽ ജനപത് വില്ലേജിൽ കേസബ് റായ്ത മകൻ അമിസൺ റായ്ത (29 ) എന്നിവരാണ് അറസ്റ്റിലായത്.