സിപിഐ പ്രവര്‍ത്തകരെ വെറുതേവിട്ടു
1514387
Saturday, February 15, 2025 5:29 AM IST
കൊല്ലം: മങ്ങാട് ചുമട് താങ്ങി മുക്കില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ സിപിഐ പ്രവര്‍ത്തകരെ വെറുതേവിട്ടു.
എസ്ഡിപിഐ പ്രവർത്തകരായ അനസുദ്ദീനെയും അനീഷ് എ ബാരിയെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ 2013 ലാണ് കിളികൊല്ലൂര്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തത്.
സിപിഐ പ്രവര്‍ത്തകരായ സജീവ്, ജിജോദാസ്, സാജന്, ഉജീഷ്, സുരേഷ്, സനീഷ് എന്നിവരെ കൊല്ലം തേഡ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് ആന്റണിയാണ് വെറുതവിട്ടത്. പ്രതിക്കുവേണ്ടി അഡ്വ. ബി. എന്‍. ഹസ്കര്‍, അഡ്വ. തയ്യില്‍ ബി.കെ. ജയമോഹന് എന്നിവര്‍ ഹാജരായി.