വേമ്പനാട് കായൽ നീന്തിക്കടന്ന് ആറുവയസുകാരി മെഹനാസ്
1514386
Saturday, February 15, 2025 5:29 AM IST
ശാസ്താംകോട്ട: വേമ്പനാട് കായൽ നീന്തിക്കടന്ന് ആറുവയസുകാരി ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടി. രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി മെഹനാസ് അലി ഷേഖ് ആണ് വേമ്പനാട് കായലിൽ നാല് കിലോ മീറ്റർ ഒരു മണിക്കൂർ ഒൻപത് മിനിറ്റുകൊണ്ട് നീന്തിക്കടന്ന് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചത്.
മൈനാഗപ്പള്ളി മുംതാസ് മൻസിലിൽ ഷെയ്ക് മുഹമ്മദിന്റെയും മുംതാസിന്റെയും മകളാണ് മെഹനാസ് അലി ഷെയ്ക്. നാലര വയസു മുതൽ നീന്തൽ പഠിക്കുന്ന മെഹനാസിന്റ അടുത്ത ലക്ഷ്യം കൈകെട്ടി അഷ്ടമുടിക്കായൽ നീന്തിക്കടക്കുകയാണ്.