കണ്ണമ്മൂല ഷട്ടര്‍ പാലം പൊളിച്ചുനീക്കി
1514384
Saturday, February 15, 2025 5:29 AM IST
കണ്ണമ്മൂല: ശക്തമായ മഴക്കാലത്ത് കണ്ണമ്മൂല പ്രദേശത്ത് വെള്ളപ്പൊക്കത്തിനു കാരണമായിരുന്ന ഷട്ടര്‍ പാലം പൊളിച്ചുമാറ്റി. പട്ടം തോടിനന്റെ നവീകരണ പ്രവൃത്തികളുടെ ഭാഗമായിട്ടാണ് ഇത്.
തോട്ടിലൂടെ എത്തുന്ന മാലിന്യങ്ങള്‍ പാലത്തില്‍ തടഞ്ഞുനില്ക്കുന്നതാണ് വെള്ളപ്പൊക്കത്തിനു കാരണമായിരുന്നത്.
നഗരത്തിലെ വെള്ളക്കെട്ട് നിയന്ത്രിക്കുന്ന പ്രധാന പങ്കുള്ള പട്ടം തോടിന് എട്ട് മീറ്റര്‍ വീതിയുണ്ട്. തോട്ടിലെ ചെളി നീക്കുക, സംരക്ഷണഭിത്തി നിര്‍മിക്കുക, മാലിന്യനിക്ഷേപം ഇല്ലാതാക്കുന്നതിന് വേലി സ്ഥാപിക്കുക എന്നിവ ഉടന്‍ ഉണ്ടാകും.
മൈനര്‍ ഇറിഗേഷന്‍ അസി. എക്സി. എന്‍ജിനീയര്‍ ബി.എസ് ബൈജുകുമാര്‍, അസി. എന്‍ജിനീയര്‍ എസ്.ആര് രാകേഷ് എന്നിവര്‍ പാലം പൊളിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി.