സീനിയർ സിറ്റിസൺ ഫോറം ഭാരവാഹികൾ
1514102
Friday, February 14, 2025 4:36 AM IST
കൊല്ലം: കേരള സീനിയർ സിറ്റിസൺ ഫോറം ജില്ലാ പ്രസിഡന്റായി ആസാദ് ആശിർവാദി നേയും ജനറൽ സെക്രട്ടറിയായി വി. ഉണ്ണികൃഷ്ണപിള്ളയേയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി തഴുത്തല ആർ. യതീന്ദ്രദാസ്, കൊട്ടാരക്കര വിജയനാഥൻ നായർ, ട്രഷറർ -പെരുമ്പുഴ ഡി. സത്യാരാജൻ, രക്ഷാധികാരികളായി അപ്പുക്കുട്ടൻപിള്ള, എൻ. രാമചന്ദ്രൻ പിള്ള തുടങ്ങിയവരെയും തെരഞ്ഞെടുത്തു.
സംസ്ഥാന പ്രസിഡന്റ് പ്രഫ. എൻ. ഗോപിനാഥപിള്ള അധ്യക്ഷത വഹിച്ചു.
കേന്ദ്ര- സംസ്ഥാന ബജറ്റുകൾ വയോജനങ്ങൾക്കായി നടപ്പിലാക്കേണ്ട ആനുകൂല്യങ്ങൾ അവഗണിച്ചതിൽ കൺവൻഷൻ പ്രതിഷേധിച്ചു. വയോജന പെൻഷൻ 5000 രൂപയായി വർധിപ്പിക്കണമെന്നും കോവിഡ് കാലത്ത് നിർത്തലാക്കിയ വയോജനങ്ങളുടെ റെയിൽവേ യാത്രാ ആനുകൂല്യം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.