പ്രവാസി ഫെഡറേഷൻ പ്രതിഷേധിച്ചു
1514099
Friday, February 14, 2025 4:36 AM IST
കൊട്ടാരക്കര:പ്രവാസി ഫെഡറേഷൻ കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രവാസി ദ്രോഹ ബജറ്റിനെതിരെ പ്രതിഷേധിച്ചു. പുലമൺ ട്രാൻസ്പോർട്ട് ജംഗ്ഷനിൽ നടന്ന പ്രതിഷേധ ജ്വാല സംസ്ഥാന പ്രവാസി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം എസ്.എം. ഹനീഫ ഉദ്ഘാടനം ചെയ്തു. ഷാരോൺ, ജിജു, മഹേന്ദ്രൻ പിള്ള, ബേബിക്കുട്ടി, ബിജു, റോയി, സജീ ചേരൂർ, സലീം തോപ്പിൽ എന്നിവർ പങ്കെടുത്തു.