കിഴക്കേ കല്ലടയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് 16 ന ്
1514095
Friday, February 14, 2025 4:36 AM IST
കുണ്ടറ: സിപിഎം സംസ്ഥാന സമ്മേളന ഭാഗമായി സിപഎം ചിറ്റുമല ലോക്കലിലെ കോടവിള ബ്രാഞ്ച്, എൻഎസ് ആശുപത്രി എന്നിവയുടെ സംയുക്ത സഹകരണത്തിൽ 16 ന് രാവിലെ ഒന്പതു മുതൽ കിഴക്കേക്കല്ലട സിവികെഎം എച്ച്എസ്എസിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും.
ഗൈനക്കോളജി, ഓർത്തോ, കാൻസർ, ജനറൽ മെഡിസിൻ എന്നി വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുത്ത് രോഗികളെ പരിശോധിക്കും. ക്യാമ്പ് രാവിലെ ഒന്പതിന് എൻഎസ് ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ട നമ്പർ. 956742 6669, 9048653947, 9745541382.