ശാസ്താംകോട്ടയിൽകാർ താഴ്ചയിലേക്ക് മറിഞ്ഞു
1514092
Friday, February 14, 2025 4:28 AM IST
കൊല്ലം: ശാസ്താംകോട്ടയിൽ വേങ്ങ പൊട്ടക്കണ്ണൻ മുക്കിന് സമീപം വളവിൽ കാർ തടാക തീരത്തേക്ക് മറിഞ്ഞു. ഇന്നലെ രാത്രി ഏഴോടെ പ്രധാന പാതയിൽ കാരാളി മുക്ക് ഭാഗത്തു നിന്ന് ശാസ്താംകോട്ടയിലേക്കു വന്ന കാർ ആണ് സ്കൂട്ടർ യാത്രികനെ തട്ടി 10 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്.
രാജഗിരി സ്വദേശികളായ കുടുംബമാണ് കാറിലുണ്ടായിരുന്നത്. തലകീഴായി കാർ മറിത്തെങ്കിലും യാത്രക്കാർ കാര്യമായി പരുക്കേൽക്കാതെ രക്ഷപെട്ടു. ഇരുചക്ര വാഹന യാത്രക്കാരനും പരുക്കില്ല.