വൈഎംസിഎയെ ജനപ്രിയമാക്കിയത് ജീവകാരുണ്യ പ്രവർത്തനം: ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നു മുത്തൻ
1514091
Friday, February 14, 2025 4:28 AM IST
പുനലൂർ: സാമൂഹ്യ നന്മയ്ക്ക് ഉതകുന്ന ക്ഷേമ പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് വൈഎംസിഎ പ്രസ്ഥാനത്തെ ജനപ്രിയവും ലോകത്തെ ഏറ്റവും വലിയ എക്യൂമെനിക്കൽ പ്രസ്ഥാനവുമാക്കി മാറ്റിയതെന്ന് പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ.
പുനലൂർ ബിഷപ് ഹൗസിൽ വൈഎംസിഎ സബ് റീജിയന്റെ ഇടയ ശബ്ദം ശ്രവിക്കാം പദ്ധതി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സബ് റീജിയൻ ചെയർമാൻ ഡോ. ഏബ്രഹാം മാത്യു അധ്യക്ഷത വഹിച്ചു. ദേശീയ നിർവാഹക സമിതി മുൻ അംഗം കെ.ഒ. രാജുക്കുട്ടി, ജനറൽ കൺവീനർ ഷിബു. കെ. ജോർജ്, സി.പി. ശാമുവേൽ, ബിനു. കെ. ജോൺ, പി.ഒ. ജോൺ, സാനു ജോർജ്, ഡോ. പി. സൂസികുട്ടി, ലീലാമ്മ ജോർജ് എന്നിവർ പ്രസംഗിച്ചു.