നിയമം ലംഘിച്ച് മീന്‍പിടിത്തം: ബോട്ടുകള്‍ പിടികൂടി അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി
1514089
Friday, February 14, 2025 4:28 AM IST
കൊല്ലം: ചവറ ടൈറ്റാനിയം ഭാഗത്ത് തീരത്തോട് ചേര്‍ന്ന് അനധികൃത മത്സ്യബന്ധനം നടത്തിയ തൃലോക രാജ്ഞി, സെന്റ് ഫ്രാന്‍സിസ് എന്നീ ബോട്ടുകള്‍ പിടിച്ചെടുത്തു.
നീണ്ടകര ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടര്‍ ടി. ചന്ദ്രലേഖയുടെ നിര്‍ദേശ പ്രകാരം മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഇന്‍സ്പെക്ടര്‍ ഓഫ് ഗാര്‍ഡ് എസ്. അരുണിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ബോട്ടുകള്‍ പിടിയിലായത്.
തീരത്തോട് ചേര്‍ന്ന് ട്രോളിംഗ് നടത്തുന്നത് കെഎംഎഫ്ആര്‍ ആക്ട് പ്രകാരം നിയമ വിരുദ്ധമാണ്. യാനങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ വീതം പിഴ ചുമത്തി. മത്സ്യം ലേലം ചെയ്ത് 20000 രൂപ ഈടാക്കുകയും ചെയ്തു. പരിശോധനയില്‍ മറൈന്‍ പോലീസ് ഉദ്യോഗസ്ഥരായ ഡിക്സണ്‍,
ജോണ്‍ ലൈഫ് ഗാര്‍ഡുകളായ മാര്ട്ടിന്, റോയി, ചോതിഷ്, സ്രാങ്ക് കുഞ്ഞുമോന് എന്നിവര്‍ പങ്കെടുത്തു. കരവലി, പെയര്‍ ട്രോളിംഗ് എന്നിവ നടത്തുന്ന യാനങ്ങള്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ആര്. രമേഷ് ശശിധരന് അറിയിച്ചു.