ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു
1514087
Friday, February 14, 2025 4:28 AM IST
ചവറ: കെഎസ് യു ചവറ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് അനുസ്മരണം നടത്തി. കെഎസ് യു ജില്ലാ ജനറല്‍ സെക്രട്ടറി ശ്യാം കുമാര്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഭരത് ചന്ദ്രന് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എസ്.പി.ആദി, അരുണ്‍ തുളസി, ശ്രീരാഗ്, രാജന്, വിശാഖ്, കൃഷ്ണലാല്‍, ദേവന്, മഹേഷ്, ജോയല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
യൂത്ത് കോണ്‍ഗ്രസ് പന്മന മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം ഡിസിസി ജനറല്‍ സെക്രട്ടറി ആര്.എസ്. അബിന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നെറ്റിയാട് സുഹൈല്‍ അധ്യക്ഷനായി. ഷംല നൗഷാദ്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, അനന്ത കൃഷ്ണന്, യൂസഫ് കുഞ്ഞ്, പൊന്മന നിഷാന്ത്, വിനു മംഗലത്ത്, നിഷ, അന്‍വര്‍ കാട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.