കേരള മത്സ്യത്തൊഴിലാളി യൂണിയന് ജില്ലാ നേതൃ സംഗമം സംഘടിപ്പിച്ചു
1514083
Friday, February 14, 2025 4:28 AM IST
ചവറ: കേരള മത്സ്യത്തൊഴിലാളി യൂണിയന് -കെടിയുസി ജില്ലാ നേതൃ സംഗമം സംഘടിപ്പിച്ചു. മത്സ്യ കേന്ദ്രമായ കൊല്ലം പരപ്പിലെ മത്സ്യ ബന്ധന മേഖലയെ തകര്‍ക്കുകയും ഉപ ജീവനമാര്ഗങ്ങള് നിലയ്ക്കാൻ ഇടയാക്കുകയും ചെയ്യുന്ന കടല്‍ മണല്‍ ഖനനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് സി. മോഹനന്‍പിള്ള ആവശ്യപ്പെട്ടു.
കെടിയുസി സംസ്ഥാന പ്രസിഡന്റ് റോയി ഉമ്മന്‍ അധ്യക്ഷനായി. ജനറല്‍സെക്രട്ടറിമാരായ വിശ്വജിത്ത്, രവി കുളത്തൂര്‍, അരുണ്‍ അലക്സ്, തേവള്ളി പുഷ്പന്, ഐലിന് ആന്റണി, ഫ്രാന്‍സിസ് സേവ്യര്‍, എഫ്. ആന്റണി, സീത, ജോണ്‍ തുടങ്ങിവര്‍ പ്രസംഗിച്ചു.