വെള്ളായണി കായല്‍ പുനരുദ്ധാരണ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം
1514080
Friday, February 14, 2025 4:21 AM IST
നേമം: വെള്ളായണി കായല്‍ പുനരുദ്ധാരണ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം കായലിനോട് ചേര്‍ന്ന കിരീടം പാലത്തിന് സമീപം മന്ത്രി റോഷി അഗസ്റ്റിന് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം. സോമശേഖരന്‍ നായര്‍ അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ, വെങ്ങാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്.എസ്. ശ്രീകുമാര്‍, ജില്ല പഞ്ചായത്തംഗം ഭഗത് റൂഫസ്, ആര്. ജയലക്ഷ്മി, സി.ആര്. സുനു, വാര്‍ഡംഗം എസ്.ജെ. ആതിര, എസ്.ആര്. ശ്രീരാജ്, ശ്യാംകുമാര്‍, ഇറിഗേഷന്‍ ചീഫ് എന്‍ജിനീയര്‍ എം. ശിവദാസന്‍, ഡി.സുനില്‍രാജ്, ആര്. ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.
96.5 കോടിയുടെ രൂപയുടെ കായല്‍ നവീകരണ പദ്ധതിയാണ് ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്നത്. മൂന്നുഘട്ടമായാണ് കായല്‍ പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കുന്നത്. 63.74 കോടി ചെലവഴിച്ചാണു പ്ര വൃത്തികൾ നടത്തുന്നത്.