ഒഎൻവി ചരമവാർഷികം ആചരിച്ചു
1514077
Friday, February 14, 2025 4:21 AM IST
ചവറ: ഒഎൻവിയുടെ ഒമ്പതാം ചരമവാർഷികം ചവറയിൽ ആചരിച്ചു. പുരോഗമന കലാസാഹിത്യ സംഘം ചവറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചവറ ബസ്റ്റാൻഡിൽ നടന്ന ഒഎൻവി അനുസ്മരണം സുജിത്ത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ആർ. രവീന്ദ്രൻ അധ്യക്ഷനായി.
കൺവീനർ സി. രഘുനാഥ്, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, ജില്ലാ സെക്രട്ടറി ഡോ.സി. ഉണ്ണികൃഷ്ണൻ, സംഘാടക സമിതി വൈസ് ചെയർമാൻ വി. മധു, കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പി.കെ. ഗോപാലകൃഷ്ണൻ, സംഘാടക സമിതി ജോയിന്റ് കൺവീനർ കെ. മനോഹരൻ, ആർ. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
പുരോഗമന കലാസാഹിത്യ സംഘം തെക്കുംഭാഗം യൂണിറ്റ് കമ്മിറ്റിയുടെയും, കാസ്ക്കറ്റ് ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ സ്മൃതി ഗീതങ്ങൾ സംഘടിപ്പിച്ചു.